ലൂക്ക ശാസ്ത്ര നിഘണ്ടു

ശാസ്ത്ര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാക്കുകളും അവയുടെ മലയാളത്തിലുള്ള അര്‍ത്ഥങ്ങളും.

ഇന്നത്തെ വാക്ക്

അസറ്റൈല്‍ സാലിസിലിക്‌ അമ്ലം

CH3−COO−C6H4−COOH, വെള്ള നിറമുള്ള ഖര പദാര്‍ഥം. ജലത്തില്‍ അല്‌പാല്‌പം ലയിക്കും. ജ്വരശമനി. ആസ്‌പിരിന്‍ എന്നും പേരുണ്ട്‌.

shape
വാക്കുകൾ

തിരഞ്ഞെടുത്ത വാക്കുകൾ

പ്രധാനപ്പെട്ട ചില വാക്കുകളും അര്‍ത്ഥങ്ങളും

ധ്രുവത്തൊപ്പികള്‍.

ഭൂമി, ചൊവ്വ പോലുള്ള ഗ്രഹങ്ങളുടെ ധ്രുവങ്ങളില്‍ മഞ്ഞുറഞ്ഞ്‌ തൊപ്പി പോലെ കാണപ്പെടുന്നത്‌. ഭൂമിയില്‍ ജലം ഉറഞ്ഞും മറ്റ്‌ ചില ഗ്രഹങ്ങളില്‍ ജലവും കാര്‍ബണ്‍ ഡയോക്‌സൈഡും ഉറഞ്ഞും രൂപപ്പെടുന്നു.

വിദ്യുത്‌കാന്തിക സ്‌പെക്‌ട്രം.

വിദ്യുത്‌ കാന്തിക വികിരണങ്ങളുടെ സംഘാതം. ഏറ്റവും കുറഞ്ഞ ആവൃത്തിയുള്ള റേഡിയോ തരംഗങ്ങള്‍ മുതല്‍ വളരെ കൂടിയ ആവൃത്തിയുള്ള ഗാമാ തരംഗങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്നതാണ്‌ ഇത്‌.

പീരിയഡ്‌

1. (geol) പീരിയഡ്‌. ഭൂവിജ്ഞാനീയ കാലഗണനത്തിലെ പ്രധാന വിഭാഗങ്ങള്‍. ഇവ കല്‌പങ്ങളുടെ വിഭാഗങ്ങളാണ്‌. ഉദാ: ക്രംബ്രിയന്‍, ഓര്‍ഡോവിഷ്യന്‍. 2. ( maths). ആവര്‍ത്തനാങ്കം. Periodic function നോക്കുക. 3. (Phy) ആവര്‍ത്തന കാലം. ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസത്തിന്റെ രണ്ട്‌ ആവര്‍ത്തനങ്ങള്‍ക്കിടയിലെ സമയാന്തരാളം. ആവൃത്തിയും ( f) പീരിയഡും (T) f=1/T എന്ന സമവാക്യത്താല്‍ ബന്ധപ്പെട്ടിരിക്കുന്നു. ഉദാ: ഭൂമി സ്വന്തം അക്ഷത്തില്‍ കറങ്ങുന്നതിന്റെ ആവര്‍ത്തന കാലം 23 മണിക്കൂര്‍ 56 മിനിറ്റ്‌ ആണ്‌.

ഉന്മൂലനം

കണവും പ്രതികണവും തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ പരസ്‌പരം നശിപ്പിച്ച്‌ ഊര്‍ജമാവുന്ന പ്രക്രിയ. ഉദാ: ഇലക്‌ട്രാണ്‍+പോസിട്രാണ്‍ →ഊര്‍ജം. antiparticle നോക്കുക.

സെറ്റി.

Search for Extra-Terrestrial Intelligence എന്നതിന്റെ ചുരുക്കം. പ്രപഞ്ചത്തിലെവിടെയെങ്കിലും ബുദ്ധിയുള്ള ജീവികളുണ്ടോ എന്നറിയാന്‍ നടത്തുന്ന നിരീക്ഷണങ്ങള്‍. സാങ്കേതികമായി ഉയര്‍ന്ന സംസ്‌കാരമുള്ളവര്‍, ഏതെങ്കിലും വിദ്യുത്‌-കാന്തിക തരംഗങ്ങള്‍ അയയ്‌ക്കും എന്നു കരുതുന്നു. അത്തരത്തിലുള്ള വികിരണങ്ങള്‍ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ ഇതില്‍ പെടും.

അല്ലോസോം

ലിംഗക്രാമസോമുകള്‍ ഒഴികെയുള്ള ക്രാമസോമുകളുടെ പൊതുനാമം.

ലൂക്ക

ലൂക്ക സയൻസ് പോർട്ടൽ

ലൂക്കയുടെ വിവിധ പദ്ധതികൾ

ലൂക്ക

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ ശാസ്ത്ര വെബ്സൈറ്റാണ് ലൂക്ക.

luca.co.in

ലൂക്ക ക്വിസ്

വിജ്ഞാനപ്രദമായ വിവരങ്ങളെ രസകരമായി അവതരിപ്പിക്കുന്ന ഒരു ഓൺലൈൻ ക്വിസ്സാണിത്.

quiz.luca.co.in

ആസ്ക് ലൂക്ക

ചോദ്യം ചോദിക്കാനും ഉത്തരങ്ങൾ തേടാനുമുള്ള ഓപ്പൺ ആക്‌സസ് ശേഖരമാണ് Ask Luca.

ask.luca.co.in

ശാസ്ത്രനിഘണ്ടു

6000 ശാസ്ത്രപദങ്ങളും അവയുടെ വിശദീകരണവും അടങ്ങുന്ന ഇംഗ്ലീഷ് മലയാളം ശാസ്ത്രനിഘണ്ടു

words.luca.co.in