ലൂക്ക ശാസ്ത്ര നിഘണ്ടു

ശാസ്ത്ര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാക്കുകളും അവയുടെ മലയാളത്തിലുള്ള അര്‍ത്ഥങ്ങളും.

ഇന്നത്തെ വാക്ക്

അപഘര്‍ഷണം

ഭൗമോപരിതലത്തില്‍ അനാവൃതമാക്കപ്പെട്ട പാറകള്‍ക്ക്‌ കാറ്റ്‌, ജലപ്രവാഹം, ഹിമാനികള്‍ എന്നിവയിലേതെങ്കിലുമായി ഉള്ള സമ്പര്‍ക്കം മൂലം ഉണ്ടാകുന്ന വിഘടനം.

shape
വാക്കുകൾ

തിരഞ്ഞെടുത്ത വാക്കുകൾ

പ്രധാനപ്പെട്ട ചില വാക്കുകളും അര്‍ത്ഥങ്ങളും

സിഡെറൈറ്റ്‌.

പ്രകൃത്യാ ലഭിക്കുന്ന അയണ്‍ കാര്‍ബണേറ്റ്‌, FeCO3. തവിട്ടുകലര്‍ന്ന്‌ ചുവന്ന നിറമുള്ള ഖനിജം.

സൂനോസുകള്‍.

പ്രാഥമികമായും ജന്തുക്കളുടേതാണെങ്കിലും ചിലപ്പോള്‍ മനുഷ്യനും പകരുന്ന രോഗങ്ങള്‍. ഉദാ: ക്യു-പനി. കന്നുകാലികള്‍ക്കു വരുന്ന ഈ രോഗം, പാലിലൂടെ മനുഷ്യനു പിടിക്കാം. തലവേദനയും ശ്വാസകോശ രോഗസംക്രമണവും ലക്ഷണങ്ങളാണ്‌.

കന്നിപ്പാല്‍.

പ്രസവത്തിന്‌ ഏതാനും ദിവസം മുമ്പും പ്രസവാനന്തരം ഏതാനും ദിവസങ്ങളിലും സസ്‌തനങ്ങളില്‍ സ്രവിക്കുന്ന മുലപ്പാല്‍. മാതാവില്‍ നിന്ന്‌ പ്രതിവസ്‌തുക്കള്‍ (antibodies)ശിശുക്കളിലേക്ക്‌ പകരുവാന്‍ ഇത്‌ സഹായിക്കുന്നു.

മിസോസോം.

ചില ബാക്‌റ്റീരിയങ്ങളുടെ കോശസ്‌തരത്തില്‍ നിന്ന്‌ ഉള്ളിലേക്ക്‌ ഉന്തിനില്‍ക്കുന്ന മടക്കുകള്‍. കോശശ്വസനത്തിനായുള്ള എന്‍സൈമുകളെ ക്രമീകരിച്ചിരിക്കുന്നത്‌ ഇതിലാണ്‌. ഘടനാപരമായി മൈറ്റോകോണ്‍ഡ്രിയോണുകളുടെ ക്രിസ്റ്റയെ അനുസ്‌മരിപ്പിക്കുന്നു.

ഉച്ച-സമീപകങ്ങള്‍

ഭാരകേന്ദ്രത്തിനു ചുറ്റും കറങ്ങുന്ന രണ്ട്‌ വാനവസ്‌തുക്കള്‍ (ഉദാ: ഇരട്ട നക്ഷത്രങ്ങള്‍; ഒരു നക്ഷത്രവും അതിന്റെ ഗ്രഹവും) പരസ്‌പരം ഏറ്റവും അടുത്തും ( periapsis) ഏറ്റവും അകലെയും ( apo apsis) വരുന്ന സ്ഥാനങ്ങള്‍. ഇവ തമ്മില്‍ യോജിപ്പിച്ച്‌ വരയ്‌ക്കുന്ന നേര്‍രേഖയാണ്‌ ആപ്‌സൈഡ്‌സ്‌ രേഖ ( line of apsides). പഥം ദീര്‍ഘവൃത്തമാണെങ്കില്‍ ഇത്‌ മുഖ്യാക്ഷം ആയിരിക്കും.

പരിവൃത്തം

ത്രികോണത്തിന്റെ മൂന്ന്‌ ശീര്‍ഷങ്ങളിലൂടെയും കടന്നുപോകുന്ന വൃത്തം. ഭുജങ്ങളുടെ ലംബസമഭാജികള്‍ സന്ധിക്കുന്ന ബിന്ദുവാണ്‌ ഇതിന്റെ കേന്ദ്രം. ഇതിനെ പരിവൃത്ത കേന്ദ്രം എന്നു പറയുന്നു. ഈ വൃത്തത്തിന്റെ വ്യാസാര്‍ധം ആണ്‌ പരിവൃത്ത വ്യാസാര്‍ധം.

ലൂക്ക

ലൂക്ക സയൻസ് പോർട്ടൽ

ലൂക്കയുടെ വിവിധ പദ്ധതികൾ

ലൂക്ക

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ ശാസ്ത്ര വെബ്സൈറ്റാണ് ലൂക്ക.

luca.co.in

ലൂക്ക ക്വിസ്

വിജ്ഞാനപ്രദമായ വിവരങ്ങളെ രസകരമായി അവതരിപ്പിക്കുന്ന ഒരു ഓൺലൈൻ ക്വിസ്സാണിത്.

quiz.luca.co.in

ആസ്ക് ലൂക്ക

ചോദ്യം ചോദിക്കാനും ഉത്തരങ്ങൾ തേടാനുമുള്ള ഓപ്പൺ ആക്‌സസ് ശേഖരമാണ് Ask Luca.

ask.luca.co.in

ശാസ്ത്രനിഘണ്ടു

6000 ശാസ്ത്രപദങ്ങളും അവയുടെ വിശദീകരണവും അടങ്ങുന്ന ഇംഗ്ലീഷ് മലയാളം ശാസ്ത്രനിഘണ്ടു

words.luca.co.in