ആമ്പിയര്‍
വൈദ്യുതധാരയുടെ SI ഏകകം. ഒരു കൂളോം പ്രതി സെക്കന്റ് എന്ന നിരക്കില്‍ വൈദ്യുത ചാര്‍ജൊഴുകുമ്പോള്‍ ഉണ്ടാകുന്ന വൈദ്യുതിക്ക് തുല്യം എന്ന് പൊതുവില്‍ പറയാം. ഒരു മീറ്റര്‍ അകലത്തില്‍ സമാന്തരമായി വച്ചിരിക്കുന്ന അനന്ത ദൈര്‍ഘ്യവും, അവഗണിക്കാവുന്ന പരിഛേദതല വിസ്‌താരവും ഉള്ള രണ്ട് ഋജുചാലകങ്ങള്‍ക്കിടയില്‍ 2X10-7 ന്യൂട്ടന്‍ ബലം ഉണ്ടാകുവാന്‍ ചാലകങ്ങളിലൂടെ തുല്യ അളവില്‍ ഒഴുകേണ്ട വൈദ്യുതി എന്ന് കൃത്യമായ നിര്‍വചനം. ആന്ദ്രമാരി ആംപിയറുടെ (1775- 1836) ബഹുമാനാര്‍ത്ഥം നല്‍കിയ പേര്‍.ആംപിയേഴ്സ് നിയമപ്രകാരം, 2 × 10 − 7 N m = k A 1 A ⋅ 1 A 1 m {\displaystyle 2\times 10^{-7}\ {\rm {\tfrac {N}{m}}}=k_{A}{\frac {1{\rm {A}}\cdot 1{\rm {A}}}{1{\rm {m}}}}} അതിനാൽ 1 A = 2 × 10 − 7 N k A {\displaystyle 1\ {\rm {A}}={\sqrt {\frac {2\times 10^{-7}{\rm {\ N}}}{k_{A}}}}}
അര്‍ത്ഥം കാണുക