Lepton

ലെപ്‌റ്റോണ്‍.

ഇലക്‌ട്രാണ്‍ ( e), മ്യൂഓണ്‍ ( μ), ടഓൗണ്‍ ( τ), ഇലക്‌ട്രാണ്‍ ന്യൂട്രിനോ ( νe), മ്യൂ ഓണ്‍ ന്യൂട്രിനോ ( νμ), ട ന്യൗൂട്രിനോ ( ντ) എന്നീ 6 കണങ്ങളും ഇവയുടെ പ്രതികണങ്ങളും ലെപ്‌റ്റോണുകള്‍ എന്നറിയപ്പെടുന്നു. സുശക്ത ബലത്തിന്‌ വിധേയമല്ല. e, μ, τ ഇവയ്‌ക്ക്‌ ഋണചാര്‍ജും പ്രതികണങ്ങള്‍ക്ക്‌ ധനചാര്‍ജുമാണുള്ളത്‌. ന്യൂട്രിനോകള്‍ക്ക്‌ ചാര്‍ജില്ല. വിദ്യുത്‌ - അശക്തബലം വഴി പദാര്‍ഥവുമായി പ്രതിപ്രവര്‍ത്തിക്കുന്നു. Le, Lμ, Lτഎന്നിങ്ങനെ മൂന്ന്‌ ലെപ്‌റ്റോണ്‍ നമ്പറുകള്‍ ഏത്‌ പ്രതിപ്രവര്‍ത്തനത്തിലും സംരക്ഷിക്കപ്പെടുന്നു. കണങ്ങള്‍ക്ക്‌ ഇവയുടെ മൂല്യം +1 ഉം പ്രതികണങ്ങള്‍ക്ക്‌-1ഉം ആണ്‌. elementary particles നോക്കുക.

Category: None

Subject: None

352

Share This Article
Print Friendly and PDF