Villi

വില്ലസ്സുകള്‍.

കശേരുകികളുടെ ചെറുകുടലിന്റെ ആന്തരിക ചര്‍മത്തില്‍ നിന്ന്‌ കുടലിനുള്ളിലേക്കു വിരലാകൃതിയില്‍ കാണപ്പെടുന്ന ചെറിയ പ്രവര്‍ധങ്ങള്‍. ഇവ വളരെയധികം ഉള്ളതിനാല്‍ കുടലിന്റെ ആന്തരിക പ്രതലം വെല്‍വെറ്റുപോലെ തോന്നിക്കുന്നു. കുടലിന്റെ ആന്തരിക ചര്‍മത്തിന്റെ പ്രതല വിസ്‌തീര്‍ണം വര്‍ധിപ്പിക്കുകയാണ്‌ ഇവയുടെ ധര്‍മം. ആഹാരത്തിലെ ദഹിച്ച അംശങ്ങളെ കാര്യക്ഷമമായി ആഗിരണം ചെയ്യാന്‍ ഈ ക്രമീകരണം സഹായിക്കുന്നു. ഏകവചനം villus

Category: None

Subject: None

369

Share This Article
Print Friendly and PDF