Fraction

ഭിന്നിതം

ഭിന്നം. N/D, (D≠0) എന്ന രൂപത്തില്‍ എഴുതിയിരിക്കുന്ന സംഖ്യ. ഇതില്‍ N അംശവും ( numerator) D ഛേദവും ( denominator) ആണ്‌. N, Dഇവ പൂര്‍ണ സംഖ്യകളാണെങ്കില്‍ സരള ഭിന്നിതം, സാധാരണ ഭിന്നിതം ( simple fraction) എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഉദാ: . ND ആണെങ്കില്‍ വിഷമഭിന്നിതം ( Improper fraction) ആണ്‌. N, D ഇവ വ്യഞ്‌ജകങ്ങളാണെങ്കില്‍ N ന്റെ കൃതി D യുടേതിനെക്കാള്‍ വലുതാണെങ്കില്‍ വിഷമഭിന്നിതമാണ്‌. ഉദാ: . N, D ഇവയില്‍ ഏതെങ്കിലും ഒന്നോ രണ്ടുമോ സമ്മിശ്ര സംഖ്യകളാണെങ്കില്‍ സമ്മിശ്ര ഭിന്നിതം (mixed fraction) ആണ്‌.

Category: None

Subject: None

365

Share This Article
Print Friendly and PDF