Polarization

ധ്രുവണം.

1. വിദ്യുത്‌കാന്തിക ക്ഷേത്രം ഉപയോഗിച്ച്‌ പദാര്‍ഥത്തിലെ ധനവും ഋണവുമായ ബന്ധിത ചാര്‍ജുകള്‍ക്ക്‌ ആപേക്ഷിക സ്ഥാനാന്തരം ഉണ്ടാക്കുന്ന പ്രക്രിയ. 2. ഒരു പദാര്‍ഥത്തിന്റെ യൂണിറ്റ്‌ വ്യാപ്‌തത്തിലുള്ള ദ്വിധ്രുവ ആഘൂര്‍ണം. 3. വോള്‍ടാ സെല്ലില്‍ ഇലക്‌ട്രാഡുകള്‍ക്കടുത്ത്‌ രാസ പ്രവര്‍ത്തനം നടന്ന്‌ ഉത്‌പന്നങ്ങള്‍ ഉണ്ടാകല്‍. ചിലപ്പോള്‍ ഇത്‌ എതിര്‍ ദിശയിലുള്ള വിദ്യുത്‌ചാലകബലത്തിന്‌ കാരണമാവുന്നു. 4. വിദ്യുത്‌കാന്ത തരംഗങ്ങളിലെ വൈദ്യുതക്ഷേത്ര കമ്പനങ്ങള്‍ ഒരേ ദിശയിലാകല്‍. ധ്രുവീകരിക്കപ്പെടാത്ത വികിരണത്തിലെ വൈദ്യുത കമ്പനങ്ങള്‍ പ്രസരണദിശയ്‌ക്ക്‌ ലംബമായ എല്ലാ ദിശകളിലുമായിരിക്കും. ചില പദാര്‍ഥങ്ങളുടെ തലങ്ങളില്‍ നിന്ന്‌ പ്രതിഫലിപ്പിക്കപ്പെട്ടതോ ചില പദാര്‍ഥങ്ങളിലൂടെ കടന്നുവരുന്നതോ ആയ വികിരണത്തില്‍ വിദ്യുത്‌ കമ്പനം ഒരു ദിശയിലേ ഉണ്ടാകൂ. സമതല ധ്രുവണം കൂടാതെ വൃത്താകാര ധ്രുവണം, ദീര്‍ഘവൃത്താകാരധ്രുവണം എന്നിങ്ങനെ മറ്റു വിധത്തിലും ആവാം.

Category: None

Subject: None

184

Share This Article
Print Friendly and PDF