Conductivity
ചാലകത.
1. ഒരു ചാലകത്തിന്റെയോ ഇലക്‌ട്രാളൈറ്റിന്റെയോ വിദ്യുത്‌ധാര കടത്തിവിടാനുള്ള ശേഷിയുടെ അളവ്. വിശിഷ്‌ട രോധത്തിന്റെ വ്യുല്‍ക്രമം എന്നു നിര്‍വചിച്ചിരിക്കുന്നു. ഏകകം മോ, സീമെന്‍സ്. 2. ഒരു ചാലകത്തിന്റെ താപം കടത്തിവിടാനുള്ള ശേഷിയുടെ അളവ്. ഒരു യൂണിറ്റ് താപഗ്രഡിയന്റ് നിലനിര്‍ത്തിയിട്ടുള്ള ചാലകത്തിന്റെ ഒരു യൂണിറ്റ് വിസ്‌തീര്‍ണത്തിലൂടെ ഒരു സെക്കന്റില്‍ കടന്നുപോകുന്ന താപത്തിന് തുല്യം. ഏകകം വാട്ട്/മീററര്‍/കെല്‍വിന്‍.
Share This Article