Imprinting

സംമുദ്രണം.

സവിശേഷമായ ഒരുതരം അഭ്യസനം. ജീവിതത്തിന്റെ പ്രാരംഭദശയില്‍ ഒരു പ്രത്യേക ഉത്തേജനത്തിന്‌ വളരെ വേഗത്തില്‍ ശക്തമായ പ്രതികരണം ഉണ്ടാകുന്ന പ്രതിഭാസം. ഉദാ : പല പക്ഷികളുടെയും കുഞ്ഞുങ്ങള്‍ ആദ്യം കാണുന്ന ജീവിയെ തങ്ങളുടെ അമ്മയായി കണക്കാക്കും. പരീക്ഷണാര്‍ത്ഥം മറ്റേതെങ്കിലും ജീവിയെ ആണ്‌ ആ നിര്‍ണ്ണായക സമയത്ത്‌ കാണിക്കുന്നതെങ്കില്‍ അതിനെ തങ്ങളുടെ അമ്മയായി അവര്‍ കണക്കാക്കും. കോണ്‍റാഡ്‌ ലോറന്‍സ്‌ എന്ന ശാസ്‌ത്രജ്ഞന്‍ ഇത്തരത്തില്‍ ""ഗ്രലാഗ്‌'' താറാവുകുഞ്ഞുങ്ങളില്‍ തന്നെ അമ്മയായി സംമുദ്രണം ചെയ്യിപ്പിച്ചിട്ടുണ്ട്‌.

Category: None

Subject: None

177

Share This Article
Print Friendly and PDF