Field effect transistor

ഫീല്‍ഡ്‌ ഇഫക്‌ട്‌ ട്രാന്‍സിസ്റ്റര്‍.

ഒരിനം ട്രാന്‍സിസ്റ്റര്‍. പ്രധാനമായി മൂന്ന്‌ ഇലക്‌ട്രാഡുകള്‍ ഉണ്ട്‌. 1. സോഴ്‌സ്‌, 2. ഡ്രയ്‌ന്‍, 3. ഗേറ്റ്‌. ചാര്‍ജ്‌ വാഹക കണങ്ങളെ ഉത്സര്‍ജിക്കുവാനാണ്‌ സോഴ്‌സ്‌. ഇവയെ സ്വീകരിച്ച്‌ പരിപഥത്തിലേക്ക്‌ നയിക്കുവാനാണ്‌ ഡ്രയ്‌ന്‍. സോഴ്‌സില്‍ നിന്നും ഡ്രയിനിലേക്കുള്ള ചാര്‍ജിന്റെ പ്രവാഹത്തെ അതിനു ലംബമായി നില്‍ക്കുന്ന ഒരു വൈദ്യുത ക്ഷേത്രം കൊണ്ട്‌ നിയന്ത്രിക്കാം എന്നതാണ്‌ പ്രത്യേകത. വൈദ്യുത ക്ഷേത്രം പ്രയോഗിക്കുവാനാണ്‌ ഗേറ്റ്‌.

Category: None

Subject: None

364

Share This Article
Print Friendly and PDF