Froth floatation

പത പ്ലവനം.

സള്‍ഫൈഡ്‌ അയിരുകളുടെ സാന്ദ്രീകരണത്തിനുപയോഗിക്കുന്ന മാര്‍ഗം. പൊടിച്ച അയിര്‌ ഒരു വലിയ പാത്രത്തിലിട്ട്‌ വെള്ളമൊഴിക്കുന്നു. പിന്നീട്‌ ഒരു ശതമാനം പൈന്‍ എണ്ണ ചേര്‍ത്ത്‌ മിശ്രിതത്തില്‍ കൂടി വായു കടത്തിവിടുന്നു. ഇളക്കപ്പെടുന്ന മിശ്രിതത്തിലെ അയിര്‌ എണ്ണയുമായി കൂടിച്ചേര്‍ന്ന്‌ പതയുണ്ടാകുന്നു. ഉപരിതലത്തില്‍ നിന്ന്‌ ഈ പത വടിച്ചെടുത്ത്‌ അരിച്ച്‌ അയിരിനെ വേര്‍പെടുത്താം.

Category: None

Subject: None

428

Share This Article
Print Friendly and PDF