Accretion
ആര്‍ജനം
2. ( astr.) ആര്‍ജനം. ഒരു പ്രപഞ്ചവസ്‌തു ചുറ്റുപാടുനിന്നോ സമീപനക്ഷത്രത്തില്‍ നിന്നോ പദാര്‍ഥത്തെ ആകര്‍ഷിച്ചു പിടിക്കുന്ന പ്രക്രിയ. ഉദാഹരണത്തിന് ഇരട്ട നക്ഷത്രങ്ങളിലൊന്ന് ഒരു വെള്ളക്കുളളനോ ന്യൂട്രാണ്‍ താരമോ തമോദ്വാരമോ ആയശേഷം മറ്റേ നക്ഷത്രം ഒരു ചുവപ്പുഭീമനായി വീര്‍ക്കാനിടയായാല്‍ അതിന്റെ പുറം അടരുകള്‍ മൃതനക്ഷത്രത്തോടു കൂടുതല്‍ അടുക്കുകയും ഗുരുത്വാകര്‍ഷണത്താല്‍ അതിലേക്ക് ഒഴുകിയെത്തുകയും ചെയ്യാം. ഇത് മൃതനക്ഷത്രത്തിനു ചുറ്റും ഒരു ആര്‍ജിത ഡിസ്‌ക് ( accretion disc) ആയി കറങ്ങിക്കൊണ്ട് ക്രമേണ അതില്‍പ്പോയി പതിക്കുന്നു. ഇങ്ങനെ ആര്‍ജിക്കുന്ന പദാര്‍ഥത്തിന്റെ അളവ് ഒരു നിശ്ചിത അളവില്‍ കൂടിയാല്‍ വെള്ളക്കുള്ളന്‍ നക്ഷത്രത്തില്‍ വീണ്ടും ഫ്യൂഷന്‍ നടക്കുകകയും അതൊരു നോവ ആയി മാറുകയും ചെയ്യാം.
Share This Article