Adenine
അഡിനിന്‍
6 അമിനോ പൂരിന്‍. പൂരിന്‍ എന്ന നൈട്രജന്‍ ബേസിന്റെ അമിനോഡെറിവേറ്റീവ്. ന്യൂക്ലിക് അമ്ലത്തിന്റെ ഒരു ഘടകം. നിറമില്ലാത്ത, അമ്ലത്തിലും ക്ഷാരത്തിലും ലയിക്കുന്ന സംയുക്തം. ഈഥറിലും ക്ലോറോഫോമിലും ലയിക്കുന്നില്ല. ന്യൂക്ലിക് അമ്ലത്തിന്റെ അമ്ലീയ ജല വിശ്ലേഷണം വഴി നിര്‍മ്മിക്കാം.
Share This Article