ജീവശാസ്ത്രം

അമിനോ ആസിഡ്‌

അമിനോ ഗ്രൂപ്പും ( −NH2) കാര്‍ബോക്‌സിലിക്‌ ഗ്രൂപ്പും ( −COOH) അടങ്ങിയ, വെള്ളത്തില്‍ ലയിക്കുന്ന കാര്‍ബണിക സംയുക്തം. അനേകം അമിനോ ആസിഡ്‌ യൂണിറ്റുകള്‍ യോജിച്ചാണ്‌ പ്രാട്ടീന്‍ ഉണ്ടാകുന്നത്‌. മനുഷ്യശരീരത്തില്‍ അത്യാവശ്യമായി 20 അമിനോ ആസിഡുകള്‍ ഉണ്ട്‌. ഇവയില്‍ പത്തെണ്ണം ശരീരത്തില്‍ നിര്‍മ്മിക്കപ്പെടാത്തവയാണ്‌. ഇവ ഭക്ഷണത്തിലൂടെ അവശ്യം ലഭിക്കേണ്ടതാണ്‌. പൊതു സൂത്രവാക്യം

അര്‍ത്ഥം കാണുക

അഡിനിന്‍

6 അമിനോ പൂരിന്‍. പൂരിന്‍ എന്ന നൈട്രജന്‍ ബേസിന്റെ അമിനോഡെറിവേറ്റീവ്. ന്യൂക്ലിക്‌ അമ്ലത്തിന്റെ ഒരു ഘടകം. നിറമില്ലാത്ത, അമ്ലത്തിലും ക്ഷാരത്തിലും ലയിക്കുന്ന സംയുക്തം. ഈഥറിലും ക്ലോറോഫോമിലും ലയിക്കുന്നില്ല. ന്യൂക്ലിക്‌ അമ്ലത്തിന്റെ അമ്ലീയ ജല വിശ്ലേഷണം വഴി നിര്‍മ്മിക്കാം.

അര്‍ത്ഥം കാണുക

അമിനോ അമ്ലം

അമിനോ അമ്ലം എന്നതിന്റെ ചുരുക്കം.

അര്‍ത്ഥം കാണുക

സൈമോജന്‍ കണികകള്‍

എന്‍സൈം സ്രവിക്കുന്ന കോശങ്ങളുടെ സൈറ്റോ പ്ലാസത്തില്‍ കാണപ്പെടുന്ന, കണിക രൂപത്തിലുള്ള രിക്തികകള്‍. ഇവയില്‍ എന്‍സൈമിന്റെ നിഷ്‌ക്രിയാവസ്ഥയിലുള്ള പൂര്‍വഗാമിവസ്‌തു അടങ്ങിയിട്ടുണ്ട്‌. രിക്തികകളില്‍ നിന്ന്‌ കോശസ്‌തരത്തിന്‌ പുറത്തേക്ക്‌ വിസര്‍ജിക്കപ്പെടുന്നതോടെ ഈ പൂര്‍വഗാമിവസ്‌തു ക്രിയാസജ്ജമായ എന്‍സൈം ആയി മാറും.

അര്‍ത്ഥം കാണുക