Fibre glass

ഫൈബര്‍ ഗ്ലാസ്‌.

ഉരുകിയ ഗ്ലാസിനെ സൂക്ഷ്‌മ സുഷിരങ്ങളുള്ള ഒരു അച്ചില്‍ക്കൂടി കടത്തിവിട്ട്‌ നാരുകളാക്കിയെടുക്കുന്നതാണ്‌ ഫൈബര്‍ ഗ്ലാസ്‌. വളരെയേറെ ബലമുള്ളതും തീപിടിക്കാത്തതും മിക്ക രാസവസ്‌തുക്കളുമായും പ്രതി പ്രവര്‍ത്തനമില്ലാത്തതുമായ ഈ വസ്‌തു വൈദ്യുത ചാലകവുമല്ല. ഹെല്‍മറ്റുകള്‍, പെട്ടികള്‍, മോട്ടോര്‍ വാഹനങ്ങളുടെ ഭാഗങ്ങള്‍ മുതലായവ നിര്‍മ്മിക്കാനുപയോഗിക്കുന്നു.

Category: None

Subject: None

290

Share This Article
Print Friendly and PDF