Gill

ശകുലം.

ജല ജീവികളുടെ ശ്വസനാവയവം. ധാരാളം രക്തക്കുഴലുകളുള്ള വളരെ നേര്‍ത്ത ഇവയില്‍ കൂടി ഓക്‌സിജനും കാര്‍ബണ്‍ഡൈ ഓക്‌സൈഡും കാര്യക്ഷമമായി കൈമാറ്റം ചെയ്യപ്പെടുന്നു. ശകുലങ്ങള്‍ പലതരത്തിലുണ്ട്‌. വാല്‍മാക്രികള്‍ക്ക്‌ ബാഹ്യശകുലങ്ങളാണുള്ളത്‌. എന്നാല്‍ മത്സ്യങ്ങള്‍ക്ക്‌ ആന്തര ശകുലങ്ങളാണ്‌. ഇവ ഗ്രസനിയുടെ ഭിത്തിയില്‍ നിന്നാണ്‌ ഉണ്ടാകുന്നത്‌. മൊളസ്‌കുകള്‍, ചില പ്രാണികളുടെ ജല ജീവികളായ ലാര്‍വകള്‍ എന്നിവയ്‌ക്കെല്ലാം ശകുലങ്ങളുണ്ട്‌. ചിലപ്പോള്‍ മറ്റുചില അവയവങ്ങളും ശകുലങ്ങളായി പ്രവര്‍ത്തിക്കും. ഉദാ: തുമ്പികളുടെ ലാര്‍വകളില്‍ മലാശയമാണ്‌ ശകുലങ്ങളുടെ ധര്‍മ്മം നിര്‍വഹിക്കുന്നത്‌.

Category: None

Subject: None

339

Share This Article
Print Friendly and PDF