Gravitation

ഗുരുത്വാകര്‍ഷണം.

ദ്രവ്യത്തിന്റെ അടിസ്ഥാന ഗുണധര്‍മം. ഏത്‌ രണ്ട്‌ ദ്രവ്യകണവും പരസ്‌പരം ആകര്‍ഷിക്കുന്നു. ഇതാണ്‌ ഗുരുത്വാകര്‍ഷണം. ഈ ആകര്‍ഷണ ബലം കണങ്ങളുടെ ദ്രവ്യമാനത്തിന്റെ ഗുണിതത്തിന്‌ നേര്‍ അനുപാതത്തിലും അവയ്‌ക്കിടയിലെ ദൂരത്തിന്റെ വര്‍ഗത്തിന്‌ വിപരീതാനുപാതത്തിലും ആയിരിക്കും. F=−Gm1m2/r2. ഒരു കി. ഗ്രാം വീതമുള്ള രണ്ടു വസ്‌തുക്കള്‍ ഒരു മീറ്റര്‍ അകലത്തില്‍ ഉള്ളപ്പോള്‍ അവ തമ്മിലുള്ള ആകര്‍ഷണ ബലമാണ്‌ ഗുരുത്വ സ്ഥിരാങ്കം, G.

Category: None

Subject: None

275

Share This Article
Print Friendly and PDF