ലൂക്ക ശാസ്ത്ര നിഘണ്ടു

ശാസ്ത്ര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാക്കുകളും അവയുടെ മലയാളത്തിലുള്ള അര്‍ത്ഥങ്ങളും.

ഇന്നത്തെ വാക്ക്

അസെല്ലുലാര്‍

വ്യത്യസ്‌ത കോശങ്ങളായി വിഭജിക്കപ്പെടാത്ത ജീവി. ബഹുകോശജീവികളുടെ ശരീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌ പലതരം കോശങ്ങള്‍ കൊണ്ടാണ്‌. ഇതില്‍ ഓരോ തരം കോശങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ധര്‍മ്മങ്ങളാണുള്ളത്‌. എന്നാല്‍ അമീബ മുതലായ ജീവികളില്‍ ഒരു കോശത്തില്‍ തന്നെയാണ്‌ ജീവന്റെ നിലനില്‍പ്പിനു വേണ്ട എല്ലാ പ്രക്രിയകളും നടക്കുന്നത്‌. അതിനാല്‍ അവയെ ഏകകോശ ജീവികളെന്നു വിളിക്കുന്നതില്‍ അപാകതയുണ്ട്‌. ഈ പ്രശ്‌നമൊഴിവാക്കുവാനാണ്‌ അവയെ "കോശനിര്‍മിതമല്ലാത്ത' എന്നര്‍ഥം വരുന്ന "അസെല്ലുലാര്‍' എന്ന വാക്കുകൊണ്ട്‌ വിശേഷിപ്പിക്കുന്നത്‌.

shape
വാക്കുകൾ

തിരഞ്ഞെടുത്ത വാക്കുകൾ

പ്രധാനപ്പെട്ട ചില വാക്കുകളും അര്‍ത്ഥങ്ങളും

ശീര്‍ഷകോണം.

ആധാരരേഖയ്‌ക്ക്‌ എതിരെയുള്ള കോണം.

ഭക്ഷ്യ ശൃംഖല.

ഒരു ജീവസമൂഹത്തിലെ ജീവികളുടെ ഭക്ഷ്യ നിലയനുസരിച്ചുള്ള ശൃംഖലാരൂപത്തിലുള്ള ക്രമീകരണം.

നൈട്രജന്‍ സ്ഥിരീകരണം.

അന്തരീക്ഷത്തിലടങ്ങിയ നൈട്രജനെ നൈട്രജന്‍ സംയുക്തങ്ങളാക്കി മാറ്റുന്ന പ്രക്രിയ. ചിലയിനം സയനോ ബാക്‌റ്റീരിയങ്ങള്‍ക്കും ( അനബേന ) മണ്ണിലെ ബാക്‌റ്റീരിയങ്ങള്‍ക്കും ( റൈസോബിയം ) മാത്രമേ ഇതിനു കഴിവുള്ളു.

സംതരണം

(astr) സംതരണം. ഒരു വാനവസ്‌തുവിന്റെ മുന്നിലൂടെ അതിലും ചെറിയ മറ്റൊരു വാനവസ്‌തു കടന്നുപോകുന്നത്‌. ഉദാ: ശുക്രസംതരണം (സൂര്യബിംബത്തിന്റെ മുന്നിലൂടെ ശുക്രന്‍ കടന്നുപോകുന്നത്‌).

പ്രതിജീവകങ്ങള്‍

ജീവകങ്ങളുടെ ജൈവിക പ്രവര്‍ത്തനങ്ങളെ അമര്‍ത്തുന്ന കാര്‍ബണിക സംയുക്തങ്ങള്‍.

സഹകോശങ്ങള്‍.

ഫ്‌ളോയത്തിലെ അരിപ്പനളികാ കോശങ്ങളുടെ പാര്‍ശ്വത്തില്‍ കണ്ടുവരുന്ന പ്രത്യേകതരം കോശങ്ങള്‍. മര്‍മവും ധാരാളം കോശദ്രവ്യവും ഉണ്ട്‌. പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ അരിപ്പനളികാ കോശങ്ങളുടെ മര്‍മം അപ്രത്യക്ഷമാവുന്നതുകൊണ്ട്‌ അവയുടെ നിയന്ത്രണം സഹകോശങ്ങള്‍ ഏറ്റെടുക്കുന്നു.

ലൂക്ക

ലൂക്ക സയൻസ് പോർട്ടൽ

ലൂക്കയുടെ വിവിധ പദ്ധതികൾ

ലൂക്ക

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ ശാസ്ത്ര വെബ്സൈറ്റാണ് ലൂക്ക.

luca.co.in

ലൂക്ക ക്വിസ്

വിജ്ഞാനപ്രദമായ വിവരങ്ങളെ രസകരമായി അവതരിപ്പിക്കുന്ന ഒരു ഓൺലൈൻ ക്വിസ്സാണിത്.

quiz.luca.co.in

ആസ്ക് ലൂക്ക

ചോദ്യം ചോദിക്കാനും ഉത്തരങ്ങൾ തേടാനുമുള്ള ഓപ്പൺ ആക്‌സസ് ശേഖരമാണ് Ask Luca.

ask.luca.co.in

ശാസ്ത്രനിഘണ്ടു

6000 ശാസ്ത്രപദങ്ങളും അവയുടെ വിശദീകരണവും അടങ്ങുന്ന ഇംഗ്ലീഷ് മലയാളം ശാസ്ത്രനിഘണ്ടു

words.luca.co.in