Corona

കൊറോണ.

സൂര്യന്റെ ബാഹ്യാന്തരീക്ഷം. പൂര്‍ണ സൂര്യഗ്രഹണ സമയത്ത്‌ ഇത്‌ കാണാം. ഇതിനെ പ്രധാനമായും രണ്ടായി തിരിക്കുന്നു. ആന്തര കൊറോണ ( k-corona)യും ബാഹ്യ കൊറോണ ( F-corona)യും. ആന്തര കൊറോണ സൂര്യോപരിതലത്തില്‍ നിന്ന്‌ 75000 കി.മീ. വരെ വ്യാപിച്ചിരിക്കുന്നു. താപനില ഏകദേശം 20 ലക്ഷം K. ബാഹ്യ കൊറോണ അതിന്‌ പുറത്ത്‌ ലക്ഷക്കണക്കിന്‌ കിലോമീറ്റര്‍ വരെ വ്യാപിച്ചിരിക്കുന്നു.

Category: None

Subject: None

246

Share This Article
Print Friendly and PDF