Cosmic rays

കോസ്‌മിക്‌ രശ്‌മികള്‍.

രണ്ടു തരമുണ്ട്‌. ഒന്ന്‌ പ്രാഥമിക ( primary) കോസ്‌മിക്‌ രശ്‌മികള്‍. ഇവ ബാഹ്യാകാശത്തു നിന്നും വരുന്ന ഉയര്‍ന്ന ഊര്‍ജമുള്ള കണങ്ങളാണ്‌. മുഖ്യമായും പ്രാട്ടോണുകളും ഗാമാ രശ്‌മികളും. അന്തരീക്ഷവുമായി കൂട്ടിയിടിക്കുമ്പോള്‍ ഊര്‍ജം കുറഞ്ഞ പല തരത്തിലുള്ള കണങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു. ഇവയാണ്‌ ദ്വിതീയ ( secondary) കോസ്‌മിക്‌ രശ്‌മികള്‍. പ്രാട്ടോണ്‍, ആല്‍ഫാ കണങ്ങള്‍, മ്യുഓണുകള്‍, ഇലക്‌ട്രാണുകള്‍ എന്നിങ്ങനെ അനേകതരം കണങ്ങള്‍ ഇതില്‍പ്പെടും.

Category: None

Subject: None

363

Share This Article
Print Friendly and PDF