Saccharide

സാക്കറൈഡ്‌.

ലളിതമായ ഘടനയുള്ള കാര്‍ബോഹൈഡ്രറ്റുകള്‍. ഭൂരിഭാഗവും മധുരമുള്ളവയാണ്‌. മോണോസാക്കറൈഡ്‌, ഡൈസാക്കറൈഡ്‌, പോളിസാക്കറൈഡ്‌ തുടങ്ങി പലതരത്തിലുണ്ട്‌. മോണോസാക്കറൈഡ്‌ ഉദാ: ഗ്ലൂക്കോസ്‌, ഫ്രക്‌ടോസ്‌ തുടങ്ങിയവ. ഡൈസാക്കറൈഡ്‌ ഉദാ: സൂക്രാസ്‌ (സാധാരണ പഞ്ചസാര), മാള്‍ട്ടോസ്‌, ലാക്‌ടോസ്‌. രണ്ടു മോണോസാക്കറൈഡുകള്‍ തമ്മില്‍ കൂടിച്ചേര്‍ന്നുണ്ടാകുന്നതാണ്‌ ഡൈസാക്കറൈഡ്‌. പോളിസാക്കറൈഡുകള്‍ ഉണ്ടാകുന്നത്‌ അനേകം മോണോ സാക്കറൈഡുകള്‍ കൂടിച്ചേര്‍ന്നാണ്‌. ഉദാ: സെല്ലുലോസ്‌, സ്റ്റാര്‍ച്ച്‌ എന്നിവ.

Category: None

Subject: None

301

Share This Article
Print Friendly and PDF