Year
വര്‍ഷം
കൊല്ലം. ഭൂമിക്ക് സൂര്യനെ പരിക്രമണം ചെയ്യാന്‍ വേണ്ട കാലം. പലതരം വര്‍ഷങ്ങള്‍ ഉണ്ട്. 1. Tropical Year/Solar year. സൗരവര്‍ഷം. വിഷുവസ്ഥാനത്തു തുടങ്ങി വിഷുവസ്ഥാനത്ത് തിരിച്ചെത്താന്‍ സൂര്യനു വേണ്ട കാലം. 365.24219 സൗരദിനം 2. Sidereal year-നാക്ഷത്ര വര്‍ഷം. ഒരു നക്ഷത്രത്തില്‍ (ഉദാ: അശ്വതി, മേഷാദി) തുടങ്ങി അതേ നക്ഷത്രത്തില്‍ തിരിച്ചെത്താന്‍ സൂര്യനു വേണ്ട കാലം, 365.25636 ദിവസം. 3. Eclipse year- ഗ്രഹണവര്‍ഷം. രാഹുവില്‍/കേതുവില്‍ തുടങ്ങി അതേ സ്ഥാനത്ത് തിരിച്ചെത്താന്‍ സൂര്യനുവേണ്ട കാലം. 346.62003 ദിവസം. 19 ഗ്രഹണവര്‍ഷം ചേര്‍ന്നതാണ് ഒരു സാരോസ് ( saros നോക്കുക).4. Anomalistic year-പരിവര്‍ഷം. സൗരസമീപകത്തില്‍ ( perihelion) തുടങ്ങി അതേ സ്ഥാനത്ത് തിരിച്ചെത്താന്‍ ഭൂമിക്കു വേണ്ട കാലം. 365.25964 ദിവസം. 5. Calendar year-കലണ്ടര്‍ വര്‍ഷം. ഭരണപരമായ സകൗര്യത്തിനുവേണ്ടി സാധാരണ വര്‍ഷങ്ങളെ 365 ദിവസമായും 4 വര്‍ഷം കൂടുമ്പോള്‍ 366 ദിവസമായും നിര്‍വചിച്ചിരിക്കുന്ന വര്‍ഷം.
Share This Article