Photo electric effects

പ്രകാശ വൈദ്യുത പ്രഭാവം.

പദാര്‍ഥവും (വിശേഷിച്ചും ഖരങ്ങള്‍) വിദ്യുത്‌കാന്ത വികിരണങ്ങളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തില്‍ നിന്നുണ്ടാകുന്ന പ്രതിഭാസങ്ങള്‍ വിവിധ തരത്തിലുണ്ട്‌. 1. Photo emission പ്രകാശ ഉത്സര്‍ജനം. വിദ്യുത്‌കാന്ത തരംഗങ്ങള്‍ വന്നു പതിക്കുമ്പോള്‍ ഇലക്‌ട്രാണുകള്‍ പദാര്‍ഥത്തില്‍ നിന്നും മുക്തമാകുന്ന പ്രഭാവം. (ചില പദാര്‍ഥങ്ങളില്‍ ദൃശ്യപ്രകാശം വന്നുപതിച്ചാല്‍ മതി; മറ്റു ചിലതില്‍ അള്‍ട്രാ വയലറ്റ്‌ വേണ്ടി വരും). ഇതിനെ പ്രകാശ വൈദ്യുതി പ്രഭാവം എന്നു പറയുന്നു. ഇത്തരം ഇലക്‌ട്രാണുകളാണ്‌ ഫോട്ടോ ഇലക്‌ട്രാണുകള്‍. ഈ ഇലക്‌ട്രാണ്‍ പ്രവാഹം കൊണ്ടുണ്ടാകുന്ന വൈദ്യുതിയാണ്‌ ഫോട്ടോ ഇലക്‌ട്രിക്‌ വൈദ്യുതി. പ്രകാശ ഉത്സര്‍ജനത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണമാണ്‌ ഫോട്ടോസെല്‍. 2. Photo conduction പ്രകാശചാലനം. വിദ്യുത്‌കാന്തിക വികിരണങ്ങള്‍ പതിക്കുന്നതിന്റെ ഫലമായി ആറ്റത്തില്‍ നിന്നും സ്വതന്ത്രമാകുന്ന ഇലക്‌ട്രാണുകള്‍ പദാര്‍ഥത്തില്‍ത്തന്നെ സ്വതന്ത്രചാര്‍ജുകള്‍ ആയി മാറുന്നു. ഇതുവഴി പദാര്‍ഥത്തിന്റെ വിദ്യുത്‌ചാലകത വര്‍ധിക്കുന്നു. 3. Photovoltaic effect പ്രകാശവോള്‍ടാ പ്രഭാവം. ഒരു വിദ്യുത്‌ പരിപഥത്തിന്റെ ഭാഗമായ ചിലപദാര്‍ഥ യുഗ്മത്തില്‍ (ഉദാ: സെലീനിയവും ഒരു ലോഹവും) വിദ്യുത്‌കാന്ത തരംഗങ്ങള്‍ പതിക്കുമ്പോള്‍ പരിപഥത്തിലൂടെ വിദ്യുത്‌പ്രവാഹം ഉണ്ടാകുന്നു. വന്നുപതിക്കുന്ന വികിരണം യുഗ്മത്തില്‍ ഒരു വിദ്യുത്‌ ചാലക ബലം സൃഷ്‌ടിക്കുന്നതിന്റെ ഫലമായാണിത്‌. ഈ പ്രഭാവത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെല്‍ ആണ്‌ പ്രകാശവോള്‍ടാ സെല്‍. സരോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്നതില്‍ ഈ പ്രഭാവം പ്രധാനപ്പെട്ട പങ്കു വഹിക്കുന്നു.

Category: None

Subject: None

313

Share This Article
Print Friendly and PDF