Flame cells

ജ്വാലാ കോശങ്ങള്‍.

ചിലയിനം വിരകളില്‍ കാണുന്ന പ്രത്യേകതരം വിസര്‍ജന കോശങ്ങള്‍. ശരീരത്തില്‍ വ്യാപിച്ചുകിടക്കുന്ന വിസര്‍ജനനാളികളുടെ ശാഖകളുടെ അഗ്രഭാഗത്താണ്‌ ഇവ ഉള്ളത്‌. ഇവയുടെ അറയില്‍ ഉള്ള സീലിയ കൂട്ടങ്ങള്‍ ജ്വാലപോലെ ഇളകിയാടുന്നതിനാലാണ്‌ ഈ പേരു വന്നത്‌. നാളികളില്‍ ശേഖരിക്കപ്പെടുന്ന വിസര്‍ജ്യവസ്‌തുക്കള്‍ അവയിലൂടെ പുറത്തേക്ക്‌ സഞ്ചരിക്കാന്‍ ജ്വാലാകോശങ്ങള്‍ സഹായിക്കുന്നു.

Category: None

Subject: None

294

Share This Article
Print Friendly and PDF