TCP-IP

ടി സി പി ഐ പി .

Transmission Control Protocol-Internet Protocol എന്നതിന്റെ ചുരുക്കപ്പേര്‌. കമ്പ്യൂട്ടറുകള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന്‌ ഉപയോഗിക്കുന്ന പെരുമാറ്റച്ചട്ട സംഹിത. TCP ഉപയോഗിച്ച്‌ വലിയ ഫയലുകളെ ചെറിയ ഫയലുകളും പാക്കറ്റുകളും ആക്കി തിരിക്കാനും അവയെ ക്രമത്തിലാക്കാനും മേല്‍വിലാസം നല്‍കാനും കഴിയും. ലക്ഷ്യത്തിലെത്തിച്ചേരുന്ന വിവര പാക്കറ്റുകളെ ക്രമമനുസരിച്ച്‌ അടുക്കി ഒറിജിനല്‍ ഫയലുകളെ പുനഃസൃഷ്‌ടിക്കാനും ഈ പ്രാട്ടോകോള്‍ ആവശ്യമാണ്‌. ഇന്റര്‍നെറ്റ്‌ പ്രാട്ടോകോള്‍ ഉപയോഗിച്ചാണ്‌ വിവര പാക്കറ്റുകളെ വിവര വിനിമയ ശൃംഖല ( communication network) യിലെ വിവിധ വഴികളിലൂടെ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക്‌ അയക്കുന്നത്‌. ഒരു കമ്പ്യൂട്ടറില്‍ നിന്ന്‌ ഒരു ഫയലിനെ മറ്റൊരു കമ്പ്യൂട്ടറിലേക്ക്‌ അയക്കുമ്പോള്‍ ഫയലിന്റെ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാക്കറ്റുകള്‍ വ്യത്യസ്‌തമായ പാതകളിലൂടെയാകാം ലക്ഷ്യത്തിലേക്ക്‌ നീങ്ങുന്നത്‌.

Category: None

Subject: None

183

Share This Article
Print Friendly and PDF