Acclimation
അക്ലിമേഷന്‍
മാറിവരുന്ന പരിസ്ഥിതിക്കനുസരിച്ച് ജന്തുക്കളുടെ ഉപാപചയ പ്രക്രിയയില്‍ വരുന്ന മാറ്റം. ഉദാ: ഉഷ്‌ണമേഖലയില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ മിതശീതോഷ്‌ണമേഖലയിലേക്ക് മാറി താമസിക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ചുവന്ന രക്ത കോശങ്ങളുടെ തോത് കൂടുതലായിരിക്കും. അക്ലിമേഷന്റെ ഫലമാണിത്. ഇവ ഫിസിയോളജീയ അനുവര്‍ത്തനങ്ങളാണ്. സാവധാനത്തില്‍ ഉണ്ടാകുന്ന സ്ഥിരതയുള്ള മാറ്റങ്ങള്‍ മാത്രമേ ഇതില്‍പ്പെടുകയുള്ളൂ.
Share This Article