Hibernation

ശിശിരനിദ്ര.

ശൈത്യകാലത്തെ അതിജീവിക്കുവാനായി പല ജന്തുക്കളും അവലംബിക്കുന്ന നിദ്രാവസ്ഥ. ഈ അവസ്ഥയില്‍ ഉപാപചയ നിരക്ക്‌ പരമാവധി കുറയും. അതിനാല്‍ ഭക്ഷണം കഴിക്കാതെ തന്നെ, ശരീരത്തില്‍ സംഭരിച്ചിട്ടുളള കൊഴുപ്പുമാത്രം ഉപയോഗിച്ച്‌ ജീവന്‍ നിലനിര്‍ത്തുവാന്‍ സാധിക്കും. മിതശീതോഷ്‌ണമേഖലയിലെയും ധ്രുവപ്രദേശത്തെയും പല സസ്‌തനങ്ങളും ഉരഗങ്ങളും ഉഭയജീവികളും ഈ അവസ്ഥയിലാണ്‌ ശൈത്യകാലം കഴിച്ചു കൂട്ടുന്നത്‌.

Category: None

Subject: None

174

Share This Article
Print Friendly and PDF