Trigonometric ratios
ത്രികോണമീതീയ അംശബന്ധങ്ങള്‍.
ഒരു മട്ടത്രികോണത്തിന്റെ ഭുജങ്ങളെ അനുപാതമാക്കി, ഒരു കോണ്‍ ചരമായെടുത്ത് നിര്‍വ്വചിക്കപ്പെടുന്ന ആറു ഏകദങ്ങളായ സൈന്‍, കൊസൈന്‍, ടാന്‍ജന്റ്, സീക്കന്റ്, കൊസീക്കന്റ്, കോടാന്‍ജന്റ് എന്നിവ. sin, cos, tan, sec, cosec, cot എന്നിങ്ങനെ കുറിക്കുന്നു.
ത്രികോണം ABC യില്‍ B=900 ആയാല്‍ A യുടെ വിവിധ ത്രികോണമിതീയ ഏകദങ്ങള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു. മട്ടത്രികോണത്തിനു പകരം വൃത്തവുമായി ബന്ധപ്പെടുത്തി ഇവയെ നിര്‍വചിക്കുമ്പോള്‍ ത്രികോണമിതീയ ഏകദങ്ങള്‍ ( trigonometric functions) ലഭിക്കും. ഇതിന് circular functions എന്നും പേരുണ്ട്.
Share This Article