Weighted arithmetic mean

ഭാരിത സമാന്തര മാധ്യം.

ചില സന്ദര്‍ങ്ങളില്‍ എല്ലാ നിരീക്ഷണങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്നത്‌ ശരിയായിരിക്കുകയില്ല. ഒരു സ്ഥാപനത്തില്‍ ക്ലാര്‍ക്കിനെ തെരഞ്ഞെടുക്കുമ്പോള്‍ ഇംഗ്ലീഷില്‍ നല്ല സാമര്‍ഥ്യവും ഗണിതത്തില്‍ അല്‌പം പരിജ്ഞാനവും ആവശ്യമാണെന്നിരിക്കട്ടെ. അപ്പോള്‍ ഉദ്യോഗാര്‍ഥിക്ക്‌ ഇംഗ്ലീഷിനും കണക്കിനും കിട്ടിയ മാര്‍ക്കുകള്‍ തുല്യപ്രാധാന്യമുള്ളവയല്ല. ഇംഗ്ലീഷിന്റെ മാര്‍ക്ക്‌ കണക്കിന്റെ മാര്‍ക്കിനേക്കാള്‍ മൂന്നുമടങ്ങ്‌ പ്രാധാന്യമുള്ളതാണെന്ന്‌ അധികാരികള്‍ കരുതിയാല്‍, ഇംഗ്ലീഷിന്റെ മാര്‍ക്ക്‌ 300ലും കണക്കിന്റെ മാര്‍ക്ക്‌ 100ലും ആക്കി ഒന്നിച്ചുകൂട്ടി 4 കൊണ്ടു ഹരിക്കുന്നു. അതായത്‌ ഇംഗ്ലീഷിന്‌ x1% മാര്‍ക്കും കണക്കിന്‌ x2% മാര്‍ക്കും കിട്ടിയ ഒരു ഉദ്യോഗാര്‍ഥിയുടെ ശരാശരി മാര്‍ക്കെടുക്കുന്നത്‌ ( 3x1+x2)/4 എന്ന്‌ ആയിരിക്കും. ഇവിടെ 3, 1 എന്നീ ഭാരങ്ങളാണ്‌ നല്‍കിയിരിക്കുന്നത്‌. കേവല ശരാശരി കാണുന്നതിനു പകരം നിരീക്ഷണങ്ങള്‍ക്ക്‌ വെയ്‌റ്റേജ്‌ നല്‍കി മാധ്യം കാണുന്ന രീതിയാണിത്‌. x1, x2, x3..... xn എന്നിവ നിരീക്ഷണങ്ങളും w1, w2, w3....wn ഇവ നല്‍കപ്പെടുന്ന വെയ്‌റ്റേജുമാണെങ്കില്‍ ഭാരിത സമാന്തരമാധ്യം, x = w1x1 + w2x2 + ... wnxn w1+w2 + ... wn

Category: None

Subject: None

294

Share This Article
Print Friendly and PDF