ഒരാൾ ഒരു കാര്യം പറയുകയോ എഴുതുകയോ ചെയ്തു. സന്ദർഭത്തിൽ നിന്നും
അടർത്തിമാറ്റി അതിലെ ഏതെങ്കിലും വാക്കിന്റെ വ്യാഖ്യാനത്തിൽ
കടിച്ചുതൂങ്ങിയുള്ള വാദം കുയുക്തിയാണ്. പ്രശ്‌നത്തെ ഊതിപ്പെരുപ്പിക്കാൻ
ബോധപൂർവ്വം പത്രക്കാരും ചാനലുകാര്യം രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരും
ഒക്കെ സ്ഥിരം ചെയ്യുന്ന ഒരു പരിപാടിയാണിത്. അടുത്ത കാലത്ത് പിതൃശൂന്യ പത്രപ്രവർത്തനം എന്നു പറഞ്ഞതിന്റ വ്യാഖ്യാനം പത്രപ്രവർത്തകർ പിതൃശൂന്യരാണ് എന്ന മട്ടിൽ പുരോഗമിച്ചുണ്ടായ കോലാഹലം നാം കണ്ടതാണ്. ഇതുപോലുള്ള ഉദാഹരണങ്ങൾ വിരവധിയുണ്ട്.