Acid value

അമ്ല മൂല്യം

കൊഴുപ്പുകള്‍, എണ്ണകള്‍, റെസിനുകള്‍, ലായകങ്ങള്‍ തുടങ്ങിയ പദാര്‍ഥങ്ങളിലുള്ള സ്വതന്ത്ര അമ്ലത്തിന്റെ അളവിനെ സൂചിപ്പിക്കുന്ന പദം. ഒരു ഗ്രാം പദാര്‍ഥത്തില്‍ ഉപസ്ഥിതമായ സ്വതന്ത്ര അമ്ലത്തെ നിര്‍വ്വീര്യമാക്കാന്‍ എത്ര മില്ലിഗ്രാം പൊട്ടാസ്യം ഹൈഡ്രാക്‌സൈഡ്‌ വേണമോ അതിനെയാണ്‌ ആ പദാര്‍ഥത്തിന്റെ അമ്ലമൂല്യം എന്നു പറയുന്നത്‌.

Category: None

Subject: None

304

Share This Article
Print Friendly and PDF