Cell cycle

കോശ ചക്രം

ഒരു കോശത്തിന്റെ ആയുഷ്‌കാലത്ത്‌ അതിന്റെ വിഭജനവുമായി ബന്ധപ്പെട്ട്‌ നടക്കുന്ന ചാക്രിക പ്രക്രിയകള്‍. ഇത്‌ ഒരു കോശവിഭജനത്തിന്റെ അവസാനം മുതല്‍ അടുത്ത കോശവിഭജനം വരെ നീണ്ടുനില്‍ക്കും. ഡി എന്‍ എയുടെ പുനരുല്‍പ്പാദനത്തെ അടിസ്ഥാനമാക്കിയാണ്‌ കോശചക്രത്തെ ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നത്‌. തൊട്ടുമുമ്പിലത്തെ കോശവിഭജനം കഴിഞ്ഞുള്ള G1 ഘട്ടത്തില്‍ ദ്വിപ്ലോയ്‌ഡ്‌ അളവിലാണ്‌ ഡി എന്‍ എ ഉണ്ടായിരിക്കുക. S ഘട്ടത്തില്‍ ഡി എന്‍ എ പുനരുത്‌പാദനം നടക്കുന്നു. ഇതിനോടനുബന്ധിച്ച്‌ ക്രാമസോമുകളും ഇരട്ടിക്കും. ഇതിനുശേഷം G2 ഘട്ടത്തിലേക്ക്‌ കടക്കുന്നു. അവസാനം M ഘട്ടത്തില്‍ പ്രവേശിക്കുന്നതോടെ അടുത്ത ക്രമഭംഗവിഭജനം തുടങ്ങും. കോശചക്രത്തിന്റെ ദൈര്‍ഘ്യത്തില്‍ വലിയ വ്യതിയാനങ്ങള്‍ കാണാം. ഒരു വിഭജനം കഴിഞ്ഞ്‌ മറ്റൊന്ന്‌ തുടങ്ങാതെയിരുന്നാല്‍ ആ ഘട്ടത്തെ G0 എന്നു പറയും.

Category: None

Subject: None

316

Share This Article
Print Friendly and PDF