Coagulation

കൊയാഗുലീകരണം

കൊളോയ്‌ഡീയ രൂപത്തില്‍ നില്‍ക്കുന്ന പദാര്‍ഥങ്ങളിലേക്ക്‌ ഇലക്‌ട്രാളൈറ്റുകള്‍ ചേര്‍ക്കുമ്പോള്‍ അവ അവക്ഷിപ്‌തപ്പെടുന്ന പ്രതിഭാസം. കൊളോയ്‌ഡീയ പദാര്‍ഥത്തിലെ കണികകളുടെ ചാര്‍ജിനെ ഇലക്‌ട്രാളൈറ്റ്‌ നിര്‍വീര്യമാക്കുന്നതുകൊണ്ടാണ്‌ ഇത്‌ സംഭവിക്കുന്നത്‌. ഉദാ: പാല്‍ തൈരാകുമ്പോള്‍ ലാക്‌ടിക്‌ അമ്ലത്തിന്റെ സാന്നിധ്യം പാലില്‍ നിന്ന്‌ വെണ്ണയെ വേര്‍തിരിക്കുന്നു.

Category: None

Subject: None

277

Share This Article
Print Friendly and PDF