Cretaceous

ക്രിറ്റേഷ്യസ്‌.

മീസോസോയിക്‌ മഹാകല്‍പ്പത്തിന്റെ അന്ത്യഘട്ടം. ഏകദേശം 13.5 കോടി വര്‍ഷം മുമ്പ്‌ മുതല്‍ 7കോടി വര്‍ഷം മുമ്പുവരെ. ഈ കാലഘട്ടത്തിലെ പ്രധാന ജീവികള്‍ ഡൈനസോറുകളാണ്‌. മത്സ്യങ്ങളും പക്ഷികളും അവയുടെ ഇന്നത്തെ രൂപഘടന ആര്‍ജിച്ചതും അപുഷ്‌പികളായ സസ്യങ്ങളെ പിന്തള്ളി പുഷ്‌പികളായ സസ്യങ്ങള്‍ കരയിലെ മുഖ്യ സസ്യവിഭാഗമായി മാറിയതും ഈ കാലഘട്ടത്തിലാണ്‌.

Category: None

Subject: None

306

Share This Article
Print Friendly and PDF