El nino
എല്‍നിനോ.
പസിഫിക് സമുദ്രത്തില്‍ മധ്യരേഖാ പ്രദേശത്തോടു ചേര്‍ന്ന് ഏതാനും വര്‍ഷം ഇടവിട്ട് (3-4 വര്‍ഷം) പ്രത്യക്ഷമാകുന്ന പ്രതിഭാസം. ചൂടേറിയ ജലപിണ്ഡം കിഴക്കുദിശയില്‍ തെക്കേ അമേരിക്കയുടെ പടിഞ്ഞാറേ തീരത്തേക്കു പ്രവഹിക്കുന്നു. കൃസ്‌തുമസ്സിനു തൊട്ടുപിന്നാലെ കാണപ്പെടുന്നതിനാല്‍ പെറുവിലെ തീരവാസികള്‍ ഇതിനെ ഉണ്ണിയേശു എന്ന അര്‍ഥത്തില്‍ എല്‍നിനോ എന്നു വിളിച്ചുപോന്നു. തെക്കേ അമേരിക്കയില്‍ കഠിനമഴയും വെള്ളപ്പൊക്കവും ഇതിനോടനുബന്ധിച്ചുണ്ടാകും. ലോകത്തിലെ മറ്റുചിലയിടങ്ങളില്‍ വരള്‍ച്ചയും ചിലയിടങ്ങളില്‍ അധിവര്‍ഷവും സംഭവിക്കും. ENSO നോക്കുക.
Share This Article