E-mail

ഇ-മെയില്‍.

ഇലക്‌ട്രാണിക്‌ മെയില്‍ എന്നതിന്റെ ചുരുക്കം. കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച്‌ ഒരു മേല്‍വിലാസക്കാരന്‌ അയക്കുകയും സ്വീകരിക്കുകയും ചെയ്യാവുന്ന സന്ദേശങ്ങള്‍. ചിത്രങ്ങള്‍, ശബ്‌ദം, വീഡിയോ തുടങ്ങി ഡിജിറ്റല്‍ രൂപത്തിലുള്ള വിവിധ തരം സംഗതികളും ഇലക്‌ട്രാണിക്‌ മെയില്‍ സംവിധാനം ഉപയോഗിച്ച്‌ അയക്കാം. ചില മൊബൈല്‍ ഫോണുകളിലും ഇലക്‌ട്രാണിക്‌ മെയില്‍ സംവിധാനം ഉണ്ട്‌. സാധാരണ മെയിലിനെ അപേക്ഷിച്ച്‌ വേഗമേറിയതും ചെലവു കുറഞ്ഞതുമാണ്‌ ഇ-മെയില്‍.

Category: None

Subject: None

245

Share This Article
Print Friendly and PDF