Flux

ഫ്‌ളക്‌സ്‌.

1. (chem) ലോഹ നിഷ്‌കര്‍ഷണത്തില്‍ എളുപ്പം ഉരുകാത്ത മാലിന്യങ്ങളെ ഉരുക്കി നീക്കം ചെയ്യുന്നതിനായി അതിലേക്ക്‌ ചേര്‍ക്കുന്ന രാസപദാര്‍ഥം. അസിഡിക്‌ അപദ്രവ്യങ്ങളായ സിലിക്ക, ഫോസ്‌ഫറസ്‌ പെന്റോക്‌സൈഡ്‌ എന്നിവയെ നീക്കം ചെയ്യാന്‍ ബേസിക്‌ ഫ്‌ളക്‌സായി ചുണ്ണാമ്പുകല്ലോ, മാഗ്നസൈറ്റോ ചേര്‍ക്കാം. ബേസിക്‌ അപദ്രവ്യങ്ങളായ അയേണ്‍ ഓക്‌സൈഡ്‌, മാംഗനീസ്‌ ഓക്‌സൈഡ്‌ മുതലായവയെ നീക്കുന്നതിനായി അസിഡിക്‌ ഫ്‌ളക്‌സായി സിലിക്ക (മണല്‍) ഉപയോഗിക്കാറുണ്ട്‌. സോള്‍ഡറിങ്ങിലും, വെല്‍ഡിങ്ങിലും ഫ്‌ളക്‌സ്‌ ഉപയോഗിക്കുന്നത്‌ ലോഹപ്രതലത്തിന്റെ ഓക്‌സീകരണം തടയുന്നതിനു വേണ്ടിയാണ്‌.

Category: None

Subject: None

359

Share This Article
Print Friendly and PDF