Higg's field

ഹിഗ്ഗ്‌സ്‌ ക്ഷേത്രം.

പ്രപഞ്ചവ്യാപിയായ ക്ഷേത്രം. ഈ ക്ഷേത്രം പദാര്‍ഥകണങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണ്‌ പദാര്‍ഥകണങ്ങളുടെ ജഡത്വം അഥവാ പിണ്ഡം. ഹിഗ്ഗ്‌സ്‌ ബോസോണ്‍ എന്ന പിണ്ഡവാഹിയായ കണത്തെ - ഫീല്‍ഡ്‌ ക്വാണ്ടത്തെ - കൈമാറുക വഴിയാണ്‌ കണങ്ങളും ഹിഗ്ഗ്‌സ്‌ ക്ഷേത്രവും തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുന്നത്‌. ഹിഗ്ഗ്‌സ്‌ ഫീല്‍ഡുമായി പ്രതിപ്രവര്‍ത്തിക്കാത്ത (ഹിഗ്ഗ്‌സ്‌ ബോസോണ്‍ കൈമാറാത്ത) ഫോട്ടോണ്‍ പോലുള്ള കണങ്ങള്‍ക്ക്‌ ജഡത്വം (പിണ്ഡം) ഇല്ല. ഇലക്ട്രാണ്‍ പോലെ ദുര്‍ബലമായി പ്രതിപ്രവര്‍ത്തിക്കുന്നവയ്‌ക്ക്‌ കുറഞ്ഞ പിണ്ഡം ഉണ്ടായിരിക്കും. പ്രാട്ടോണ്‍ പോലെ ശക്തമായി പ്രതിപ്രവര്‍ത്തിക്കുന്നവയ്‌ക്ക്‌ കൂടിയ പിണ്ഡം ഉണ്ടാകും. കണങ്ങളുടെ പിണ്ഡം എന്ന പ്രതിഭാസത്തെ വിശദീകരിക്കാന്‍ കണഭൗതികത്തിലെ സ്റ്റാന്‍ഡേര്‍ഡ്‌ മോഡലിനു കഴിയാതെ വന്നപ്പോള്‍, 1960കളില്‍ പീറ്റര്‍ ഹിഗ്ഗ്‌സ്‌ എന്ന ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞനാണ്‌ ഇത്തരം ഒരു ക്ഷേത്രം ഉണ്ടാകാമെന്ന ആശയം അവതരിപ്പിച്ചത്‌. ഹിഗ്ഗ്‌സ്‌ ബോസോണ്‍ ദൈവകണം എന്ന പേരിലും അറിയപ്പെടുന്നു.

Category: None

Subject: None

323

Share This Article
Print Friendly and PDF