Hysteresis

ഹിസ്റ്ററിസിസ്‌.

ഒരു വ്യൂഹത്തിന്റെ സ്വഭാവം അതിന്റെ മുന്‍ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നത്‌. സാധാരണയായി ഒരു ഭൗതിക ഫലവും അതിന്റെ കാരണവും തമ്മില്‍ പ്രകടമായ സമയാന്തരാളം ഉണ്ടാവും. ഹിസ്റ്ററിസിസ്‌ പല വിധത്തിലുണ്ട്‌. ഉദാ: ഇലാസ്‌തിക ഹിസ്റ്ററിസിസ്‌, കാന്തിക ഹിസ്റ്ററിസിസ്‌. കാന്തവത്‌ക്കരിക്കാന്‍ പ്രയോഗിക്കുന്ന ബാഹ്യക്ഷേത്രത്തിന്റെ തീവ്രതമാറുമ്പോള്‍ പദാര്‍ത്ഥത്തിന്റെ കാന്തിക പ്രരണം ഒപ്പം മാറാതിരുന്നാല്‍ ബാഹ്യക്ഷേത്രവും കാന്തിക പ്രരണവും തമ്മില്‍ വിളംബം ഉണ്ടാകും.

Category: None

Subject: None

302

Share This Article
Print Friendly and PDF