Metre

മീറ്റര്‍.

നീളത്തിന്റെ SI ഏകകം. പാരീസിലുള്ള സെവ്‌റേയില്‍ സൂക്ഷിച്ചിട്ടുള്ള പ്ലാറ്റിനം- ഇറിഡിയം കൂട്ടുലോഹം കൊണ്ടുള്ള ദണ്‌ഡിന്മേല്‍ വരച്ചിരിക്കുന്ന രണ്ടു അടയാളങ്ങള്‍ക്കിടയിലുള്ള ദൂരം. ക്രിപ്‌ടോണ്‍ മൂലകം ഉത്സര്‍ജിക്കുന്ന ചുവപ്പ്‌-ഓറഞ്ച്‌ പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യത്തിന്റെ 16,50,763.73 മടങ്ങ്‌ എന്ന്‌ 1960ല്‍ പുനര്‍ നിര്‍വചിച്ചു. 1983 ല്‍ വീണ്ടും നിര്‍വചനം മാറ്റി, 1/299792458 (3.33564095 ×10 -9 ) സെക്കന്റില്‍ പ്രകാശം സഞ്ചരിക്കുന്ന ദൂരം എന്നാക്കി.

Category: None

Subject: None

292

Share This Article
Print Friendly and PDF