Golgi body

ഗോള്‍ഗി വസ്‌തു.

കോശത്തില്‍ കാണുന്ന ഒരു സൂക്ഷ്‌മാംഗം. സമാന്തരമായി വിന്യസിക്കപ്പെട്ടിരിക്കുന്ന പരന്ന സഞ്ചികളും, അതിന്റെ ഇരുവശത്തുമായി ബന്ധപ്പെട്ടോ സ്വതന്ത്രമായോ കിടക്കുന്ന ചെറിയ വൃത്താകാര സഞ്ചികളും ചേര്‍ന്ന വ്യൂഹം. എന്‍സൈമുകള്‍, ഹോര്‍മോണുകള്‍ എന്നിങ്ങനെ കോശത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന വസ്‌തുക്കളെ പുറത്തേക്കു പ്രവഹിപ്പിക്കുന്നതാണ്‌ പ്രധാന ധര്‍മ്മം. കൂടാതെ സങ്കീര്‍ണമായ സംയുക്തങ്ങളുടെ നിര്‍മ്മാണവും ലൈസോസോമുകള്‍ ഉത്‌പാദിപ്പിക്കലും ഇതിന്റെ ധര്‍മ്മങ്ങളാണ്‌.

Category: None

Subject: None

575

Share This Article
Print Friendly and PDF