Paraboloid

പരാബോളജം.

ഒരു കേന്ദ്ര അക്ഷത്തിലൂടെ കടന്നുപോകുന്ന ഏതു സമതലംകൊണ്ടു ഖണ്ഡിച്ചാലും കിട്ടുന്ന പരിഛേദം പരാബോള ആയിട്ടുള്ള വക്രപ്രതലം. പൊതുവേ രണ്ടു തരത്തിലുണ്ട്‌. 1. പരിക്രമപരാബോളജം ( elliptic paraboloid). ഒരു പരാബോളയെ അതിന്റെ അക്ഷത്തെ ആധാരമാക്കി കറക്കിയാല്‍ കിട്ടുന്നത്‌. ഇത്തരം തലങ്ങള്‍ ദൂരദര്‍ശിനികളുടെ ദര്‍പണങ്ങള്‍ക്കും സെര്‍ച്ച്‌ ലൈറ്റുകള്‍ക്കും റേഡിയോതരംഗ ആന്റിനകള്‍ക്കും മറ്റും ഉപയോഗിക്കുന്നു.എന്ന സമവാക്യം കൊണ്ട്‌ സൂചിപ്പിക്കുന്നു. 2. ഹൈപെര്‍ബോളിക പരാബോളജം ( hyperbolic paraboloid). ഒരു ആധാര (x, y) പ്രതലത്തിന്‌ സമാന്തരമായ പരിഛേദങ്ങള്‍ ഹൈപെര്‍ബോളകളായതും അതിന്‌ ലംബദിശയിലുള്ള (yz, zx) പ്രതലങ്ങള്‍ക്ക്‌ സമാന്തരമായ പരിഛേദങ്ങള്‍ പരാബോളകളായതുമാണ്‌. ആണ്‌ സമവാക്യം.

Category: None

Subject: None

265

Share This Article
Print Friendly and PDF