Antigen

ആന്റിജന്‍

ഏതെങ്കിലുമൊരു കശേരുകിയുടെ ശരീരത്തില്‍ പ്രവേശിച്ചാല്‍ ആന്റിബോഡി നിര്‍മാണത്തിന്‌ പ്രരിപ്പിക്കാന്‍ കഴിവുള്ള പദാര്‍ഥം. ആന്റിജനുകള്‍ വിഷങ്ങളോ (ഉദാ: പാമ്പിന്റെയോ ഡിഫ്‌ത്തീരിയയ്‌ക്ക്‌ കാരണമായ ബാക്‌ടീരിയയുടെയോ) കോശസ്‌തരത്തിന്മേലുള്ള തന്മാത്രകളോ (ഉദാ: രക്തഗ്രൂപ്പ്‌ ആന്റിജനുകള്‍) ആകാം. സാധാരണയായി ഇവ പ്രാട്ടീനുകളോ, വലിയ കാര്‍ബോഹൈഡ്രറ്റ്‌ തന്മാത്രകളോ ആയിരിക്കും.

Category: None

Subject: None

190

Share This Article
Print Friendly and PDF