Phase
ഫേസ്
1(Chem) ഫേസ്, പ്രാവസ്ഥ. പൊതുവേ ഏകാത്മകമല്ലാത്ത ഒരു വ്യൂഹത്തിന്റെ ഏകാത്മകമായ ഭാഗം. ഈ ഏകാത്മക ഭാഗത്തിനും മറ്റു ഭാഗങ്ങള്‍ക്കുമിടയില്‍ തിരിച്ചറിയുവാന്‍ കഴിയുന്ന ഒരു അതിര്‍ത്തിയുണ്ടാകും. ഉദാ : ഐസിന്റെയും ജലത്തിന്റെയും മിശ്രിതം രണ്ട് ഫേസുള്ള ഒരു വ്യൂഹമാണ്. ലവണത്തിന്റെ ജല ലായനി ഒരു ഏകഫേസ് വ്യൂഹമാണ്. 2 (Phy) ഫേസ്. ആവര്‍ത്തിതമാകുന്ന ഒരു ചലനത്തിന്റെ ഒരു നിര്‍ദ്ദിഷ്‌ട സമയത്തെ അവസ്ഥ കാണിക്കുന്ന രാശി. ചലനക്രമത്തിലെ ഒരു ആധാരസ്ഥാനത്തെ അപേക്ഷിച്ച് ഒരു കോണീയ വിസ്ഥാപനമായാണ് സൂചിപ്പിക്കാറ്. ഇതാണ് ഫേസ് കോണ്‍. y=a sin(ωt-φ)എന്ന വ്യജ്ഞകത്തില്‍ ( ωt-φ) ആണ് ഫേസ്. φ പ്രാരംഭഫേസ് ആണ്. രണ്ട് ആവര്‍ത്തക ചലനങ്ങള്‍ക്ക് ഇടയിലെ ഫേസ് വ്യത്യാസം ആണ് പ്രായോഗിക ഉപയോഗമുള്ള രാശി.
3.(astro) ഫേസ്, കല, പ്രാവസ്ഥ. ഉദാ: phase of moon ചന്ദ്രക്കല.
Share This Article