Phase transition

ഫേസ്‌ സംക്രമണം.

ഒരു വ്യവസ്ഥയുടെ ഏതെങ്കിലും തനത്‌ സ്വഭാവത്തില്‍ ഉണ്ടാകുന്ന മാറ്റം. ഉദാ: ഖരപദാര്‍ഥത്തിന്റെ ഉരുകല്‍, ബാഷ്‌പത്തിന്റെ ദ്രവീകരണം, പാരാകാന്തിക വസ്‌തു അയസ്‌കാന്തികത കൈവരിക്കല്‍, സാധാരണ ചാലകം അതിചാലകമാകല്‍. താപനില, മര്‍ദം മുതലായ ഭൗതിക ഘടകങ്ങളിലുണ്ടാകുന്ന മാറ്റമാണ്‌ ഫേസ്‌ സംക്രമണത്തിനു കാരണമാകാറ്‌. ഫേസ്‌ വ്യതിയാനത്തിന്റെ ഫലമായി ലീനതാപം മുക്തമാവുകയോ സ്വീകരിക്കപ്പെടുകയോ ചെയ്യുന്നുവെങ്കില്‍ ഒന്നാം വര്‍ഗ സംക്രമണം ( first order transition) എന്നും ലീനതാപം പൂജ്യമെങ്കില്‍ രണ്ടാം വര്‍ഗ സംക്രമണം എന്നും പറയും.

Category: None

Subject: None

261

Share This Article
Print Friendly and PDF