Quantum field theory
ക്വാണ്ടം ക്ഷേത്ര സിദ്ധാന്തം.
കണഭൗതികത്തിലെ അടിസ്ഥാന ആശയങ്ങളിലൊന്ന്. പ്രകൃതിയിലെ നാല് ബലങ്ങളോടും (വിദ്യുത് കാന്തിക ബലം, സുശക്ത ബലം, അശക്ത ബലം, ഗുരുത്വ ബലം) അനുബന്ധിച്ച് അതതിന്റെ ക്ഷേത്രങ്ങള്‍ ഉണ്ടെന്നും ഈ ക്ഷേത്രങ്ങളുടെ ക്വാണ്ടങ്ങള്‍ അഥവാ ബലവാഹക കണങ്ങള്‍ അന്യോന്യം കൈമാറുക വഴിയാണ് കണങ്ങള്‍ പ്രതിപ്രവര്‍ത്തിക്കുന്നതെന്നും ഈ സിദ്ധാന്തം പറയുന്നു. ഉദാ: വിദ്യുത് കാന്തിക ക്ഷേത്രത്തിന്റെ ക്വാണ്ടമാണ് ഫോട്ടോണുകള്‍. ഫോട്ടോണുകളുടെ കൈമാറ്റം വഴിയാണ് ചാര്‍ജിത കണങ്ങള്‍ പ്രതി പ്രവര്‍ത്തിക്കുന്നത്. സുശക്ത ബലത്തിന് വാഹക കണങ്ങളായി 8 തരം ഗ്ലു ഓണുകളും അശക്ത ബലത്തിന് 3 വെക്‌റ്റര്‍ ബോസോണുകളും ( W+, W-, Z0) ഗുരുത്വ ബലത്തിന് ഗ്രാവിറ്റോണുകളും ഉണ്ട്.
Share This Article