Simultaneous equations

സമകാല സമവാക്യങ്ങള്‍.

രണ്ടോ അധികമോ ചരങ്ങള്‍ക്ക്‌ ഒരേസമയം ബാധകമായ നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്ന ഒന്നിലധികം സമവാക്യങ്ങള്‍. സമകാല സമവാക്യങ്ങള്‍ അസംഗതമാവാം ( inconsistent). ഉദാ: x+y=10, 2x+2y=21.സമവാക്യങ്ങള്‍ സ്വതന്ത്രങ്ങളല്ലാതെ വരാം. ഉദാ: x+y=10, 2x+2y=20 ഇങ്ങനെ വരുമ്പോള്‍ ( x,y)യ്‌ക്ക്‌ അനന്തം മൂല്യങ്ങള്‍ ഉണ്ട്‌. (1, 9), (2, 8), (-3, 13),..... സമവാക്യങ്ങള്‍ സ്വതന്ത്രങ്ങളും പരസ്‌പരവിരുദ്ധമല്ലാത്തതും സമവാക്യങ്ങളുടെ എണ്ണം ചരങ്ങളുടെ എണ്ണത്തിനു തുല്യവുമായാല്‍ ഒരേ ഒരു നിര്‍ധാരണമേ സാദ്ധ്യമാകൂ. ഉദാ: x+y=10, x-y=7 ആയാല്‍ x=8½, y=1½.

Category: None

Subject: None

397

Share This Article
Print Friendly and PDF