String theory
സ്‌ട്രിംഗ് തിയറി.
മൗലിക കണങ്ങളെ ബിന്ദുസമാന വസ്‌തുക്കളായി പരിഗണിക്കുന്നതിനു പകരം ഏകമാനമുള്ള സ്‌ട്രിംഗിലെ (അത് നേര്‍രേഖാഖണ്ഡമോ വലയമോ ആകാം) നിശ്ചലതരംഗങ്ങള്‍ ആയി പരിഗണിക്കുന്ന സിദ്ധാന്തം. നിശ്ചല തരംഗത്തിന്റെ മോഡ് ( mode) ആണ് കണത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നത്. സ്‌ട്രിംഗ് സിദ്ധാന്തവും സൂപ്പര്‍സിമട്രി സിദ്ധാന്തവും ചേര്‍ന്ന സൂപ്പര്‍ സ്‌ട്രിംഗ് സിദ്ധാന്തം കണഭൗതികത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഗുരുത്വബലത്തെ കൂടി ബല ഏകീകരണത്തില്‍ ഉള്‍പ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.
Share This Article