Reversible process

വ്യുല്‍ക്രമണീയ പ്രക്രിയ.

ഒരു താപഗതിക വ്യൂഹം ഒരു അവസ്ഥയില്‍ നിന്ന്‌ മറ്റൊരവസ്ഥയിലേക്കു മാറുന്നതിനെ താപഗതിക പ്രക്രിയ എന്ന്‌ പറയും. ഉദാ: ഒരു വാതകത്തിന്റെ വികാസം. ബാഹ്യ ചുറ്റുപാടില്‍ ഉണ്ടാകുന്ന അനന്തമാം വിധം ചെറുതായ ഒരു മാറ്റംകൊണ്ട്‌ ഒരു പ്രക്രിയയുടെ ഗതി വിപരീത ദിശയിലാക്കാന്‍ കഴിയുമെങ്കില്‍ ആ പ്രക്രിയയെ വ്യുല്‍ക്രമണീയ പ്രക്രിയ എന്നു പറയും. അല്ലാത്തവയെ അനുല്‍ക്രമണീയ പ്രക്രിയ എന്നും.

Category: None

Subject: None

185

Share This Article
Print Friendly and PDF