Strong base

വീര്യം കൂടിയ ക്ഷാരം.

പ്രാട്ടോണിനെ സ്വീകരിക്കുവാനുള്ള കഴിവിനെ ആധാരമാക്കിയാണ്‌ ക്ഷാരങ്ങളുടെ വീര്യം നിര്‍ണ്ണയിക്കുന്നത്‌. ഇത്‌ ലായകത്തെയും ആശ്രയിച്ചിരിക്കും. സാധാരണ ജലലായകത്തെ ആധാരമാക്കിയാണ്‌ ക്ഷാരത്തിന്റെ വീര്യം സൂചിപ്പിക്കുന്നത്‌. ജലലായനിയില്‍ പരിപൂര്‍ണമായി അയണീകരിക്കുന്ന ക്ഷാരം വീര്യം കൂടിയതായിരിക്കും. ഉദാ: സോഡിയം ഹൈഡ്രാക്‌സൈഡ്‌ (NaOH).

Category: None

Subject: None

328

Share This Article
Print Friendly and PDF